നടന് ടോവിനോ തോമസിനെതിരെ തെരഞ്ഞെടുപ്പ് വോട്ടിംഗുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ മാപ്പ് പറഞ്ഞു. നടന് ടോവിനോ തോമസ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് രംഗത്ത് വന്നിരുന്നു. ഇത്തവണ താന്‍ ചെയ്തത് കന്നി വോട്ട് അല്ലയെന്നും, Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം തന്റെ പോളിംഗ് സ്റ്റേഷനിൽ ആദ്യം വോട്ട് ചെയ്തത് താനാണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നുവെന്നുമാണ് ടോവിനോ പ്രതികരിച്ചത്. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണെന്നും ടോവിനോ തോമസ് സെബാസ്റ്റ്യന്‍ പോളിന് മറുപടി നല്കി.
Related News
താണ്ഡവ് – സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു നവംബർ 23 നു സൂറിച്ചിൽ ആരംഭം …
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനും കലാ സപര്യക്ക് തുടക്കം കുറിക്കുവാനും സൂറിച്ചിൽ പുതിയതായി ആരംഭിക്കുന്ന താണ്ഡവ്സ കൂൾ അവസരം ഒരുക്കുന്നു. അനുബന്ധ മേഖലയിലെ നിരവധി വർഷത്തെ പാരമ്പര്യവുമായാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു തുടക്കമിടുന്നത് . കലയുടെ വിസ്മയ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നവർക്കും ,കലയെ സ്നേഹിക്കുന്നവർക്കും പ്രായഭേദമെന്ന്യേ നിരവധി അവസരങ്ങളുടെ വാതായനം തുറക്കുകയാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് .പ്രധാനമായും മൂന്നിനങ്ങളിലാണ് വർക്ക് ഷോപ്പും ക്ളാസ്സുകളും […]
ജോര്‍ജുകുട്ടിയാകാന്‍ പാരസൈറ്റ് താരം; ദൃശ്യം ഇനി കൊറിയന്‍ ഭാഷയിലേക്ക്
മലയാളത്തിന് അഭിമാനമായ ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം. ചൈന ഉൾപ്പടെ വിവിധി ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇപ്പോൾ വീണ്ടും അഭിമാനമാവുകയാണ് ചിത്രം. കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. ഓസ്കർ അവാർഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും […]
ഷെയ്ന് നിഗവും ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്
നടൻ ഷെയ്ന് നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് നടക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിലാണ് ചർച്ച നടക്കുക. നിർമാണത്തിലുള്ള രണ്ടു ചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി. മറ്റൊരു സിനിമയ്ക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയ്ൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം.