പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന് മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്.
മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാളുകളും കത്തികളും കമ്പും കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരക്കുറ്റികളും കമ്പുകളുമായി എത്തിയ സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്തത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ പലരും മുഖംമറച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എല്ലാവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.