ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും. ദക്ഷിണാഫ്രിക്കൻ ടീം ജൂൺ രണ്ടിന് എത്തും. ജൂൺ 9 മുതലാണ് പരമ്പര ആരംഭിക്കുക. പരമ്പരയിൽ ബയോ ബബിളോ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങളോ ഇല്ല. എന്നാൽ, താരങ്ങളെ ഇടക്കിടെ കൊവിഡ് ടെസ്റ്റ് ചെയ്യും.
ഡൽഹിയിലാണ് ആദ്യത്തെ മത്സരം. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് അടുത്ത മത്സരങ്ങൾ. മുതിർന്ന പല താരങ്ങൾക്കും ടീമിൽ വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് ക്യാപ്റ്റൻ. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ്, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ തുടങ്ങിയവർ ടീമിൽ കളിക്കും. ഏറെ നാളുകൾക്ക് ശേഷം ഹാർദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തി.
ടി-20 ടീം: KL Rahul (Capt), Ruturaj Gaikwad, Ishan Kishan, Deepak Hooda, Shreyas Iyer, Rishabh Pant(VC) (wk),Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Y Chahal, Kuldeep Yadav, Axar Patel, R Bishnoi, Bhuvneshwar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik