എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായും എ.എ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.
ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേസമയം ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ആംആദ്മി പാര്‍ട്ടി നല്‍കുന്നത്.