India Kerala

പാനായിക്കുളം കേസിലെ വെറുതെ വിട്ട പ്രതികള്‍ക്ക് സ്വീകരണം

പാനായിക്കുളം എന്‍.ഐ.എ കേസില്‍ ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് കോഴിക്കോട് സ്വീകരണം നല്‍കി. മൈനോറിറ്റി റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടതി വെറുതെ വിട്ട റാസിക് എ റഹീം, ഷമ്മാസ്, നിസാമുദ്ദീന്‍ പാനായിക്കുളം എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. തങ്ങളുടെ ജയിലനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു.


സ്വീകരണ സമ്മേളനം മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു ഉദ്ഘാടനം ചെയ്തു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറിന്‍റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.