World

100 മീറ്റർ ഓട്ടം 13.47 സെക്കൻഡിൽ പൂർത്തിയാക്കി 70 വയസുകാരൻ; വിഡിയോ വൈറൽ

00 മീറ്റർ ഓട്ടം 14 സെക്കൻഡിൽ താഴെ ഓടി പൂർത്തിയാക്കി 70 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ മൈക്കൽ കിഷ് ആണ് 13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റർ ഓട്ടത്തിലാണ് മിന്നും വേഗത്തിൽ മൈക്കൽ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

13.47 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയെങ്കിലും 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ റെക്കോർഡ് അമേരിക്കയുടെ ബോബി വിൽഡെനാണ്. 2005 സീനിയർ ഒളിമ്പിക്സിൽ 12.77 സെക്കൻഡിലാണ് ബോബി ഓട്ടം പൂർത്തിയാക്കിയത്. ഫിലാഡെൽഫിയയുടെ ഡോൺ വാരൻ 14.35 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.