തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെയാണ് പൊലീസ്, കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്തു പ്രതികളുള്ള കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 8 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ 7 കേസുകളാണ് തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Related News
തീയറ്റർ പ്രതിസന്ധി; ടിക്കറ്റിന്മേലുള്ള വിനോദ നികുതി, കെട്ടിട നികുതി ഒഴിവാക്കും: ഇളവുകളുമായി സർക്കാർ
തീയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്. […]
പുളിന്തോട്ടത്തില്‍ ശാന്തനായി നിന്ന അരിക്കൊമ്പന് പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണം ഒരു ഡ്രോണ്‍; ഡ്രോണ്‍ പറത്തിയ ആളെ പിടികൂടി തമിഴ്നാട് പൊലീസ്
തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച അരിക്കൊമ്പന് കാട്ടാന പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണമായത് ഒരു ഡ്രോണെന്ന് റിപ്പോര്‍ട്ട്. ഒരു പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോണ്‍ എത്തിയതാണ് ആന പരിഭ്രാന്തനാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രോണ്‍ പറത്തിയ ആളെ പൊലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബർ ആണ് പിടിയിലായത്. കാട്ടാന പരിഭ്രാന്തനായി വിരണ്ടോടിയ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് […]
കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു റഷീദ്. രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.