ജീവിതത്തിൽ അധ്യാപകരുടെ സ്ഥാനം വളരെ വലുതാണ്. ഓരോ വിദ്യാർത്ഥിയുടെയും വളർച്ചയുടെ ഘട്ടത്തിൽ അധ്യാപകന്റെ സ്വാധീനം ഒഴിവാക്കാനാകാത്തതുമാണ്. മിക്കവരുടെയ്യും ജീവിതത്തിൽ ഒരധ്യാപകനെങ്കിലും കാണും ഉപദേഷ്ടാവും വഴിക്കാട്ടിയുമായി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളും മാതൃകയുമാകും. കൗമാര, സ്കൂൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും സഞ്ചരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Related News
കുല്ഭൂഷണ് ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹരജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും
ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹരജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന് വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്കാന് കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. കേസില്‍ വിധി അനുകൂലമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്ഭൂഷണ് ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും […]
മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തിരിച്ചടി. ഫട്നാവിസിന്റെ വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന പരാതിയിലാണ് നടപടി. മഹാരാഷ്ട്രയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കവെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഫട്നാവിസ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 125 എ വകുപ്പു പ്രകാരം നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന കേസ് വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫട്നാവിസ് വിചാരണ നേരിടണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് […]
ആരോഗ്യമന്ത്രാലയത്തില്‍ ബിസ്ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്കാന് തീരുമാനം
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്കിയാല് മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം […]