Entertainment

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്‍; ടീസര്‍ കാണാം

ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്റ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു.

ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റൽ ആണ് കഥാപശ്ചാത്തലം. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.