India

സെഡസ് കാഡില വാക്‌സിന് അനുമതി

സെഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത്​ ഒരു വാക്​സിന്​ കൂടി അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്​സ്​ കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്​ധ സമിതി ഉപദേശം നല്‍കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ്​ ഡി’ക്കാണ് ​ശിപാര്‍ശ ലഭിച്ചത്​. ​

മൂന്ന്​ ഡോസുള്ള ഡി.എന്‍.എ വാക്​സിനാണിത്​. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്​തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന്​ കമ്പനിക്ക്​ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി.

ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാവും സൈക്കോവ് -ഡി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മോഡേണ എന്നി വാക്‌സിനുകള്‍ക്കാണ് രാജ്യത്ത്​ അംഗീകാരം ലഭിച്ചത്.