ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.
നീരജ് ടോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്.
ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. അതേസമയം, ഷോട്ട് പുട്ട് ഫൈനലിൽ ഇന്ത്യയുടെ തജീന്ദർ സിംഗ് പുറത്തായി. 13-ാം സ്ഥാനത്താണ് തജീന്ദർ സിംഗ്.