റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. എട്ടു ദിവസമായി സമരരംഗത്തുള്ള വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. 2085 പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പേർക്കാണ് നിയമനം ലഭിച്ചത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1400ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. എട്ടു ദിവസമായി സമരരംഗത്തുള്ള വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. 2085 പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പേർക്കാണ് നിയമനം ലഭിച്ചത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1400ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.