ധർമ്മടത്ത് സി.പി.എം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്. മുഴുവൻ ബൂത്തുകളിലും ഇത്തവണ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരുത്തുമെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ പൊലീസും ജില്ലാ ഭരണ കൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.
Related News
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിച്ചേക്കും
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതൽ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യുണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ […]
ട്രെയിൻ കിട്ടാൻ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ
സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.
ഐടി മിഷനിൽ സാമ്പത്തിക പ്രതിസന്ധി; ജനസേവന കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്. കുടിശ്ശിക ഉടൻ തീർക്കാമെന്ന സംസ്ഥാന ഐടി മിഷൻറെ ഉറപ്പ് നടപ്പാകാത്തതാണ് ഫ്യുസ് ഊരാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ബജറ്റ് […]