ജയ്പൂര്‍: പരാതി നല്കാന് വന്ന 26 വയസുള്ള പെണ്‍കുട്ടിയെ സബ് ഇന്‍സ്പെക്ടര്‍ പൊലീസ് സ്റ്റേഷന് കോപൗണ്ടിനുള്ളിലെ തന്റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചു.
രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഖെര്‍ലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതി നല്കാന് മാര്‍ച്ച് രണ്ടിനാണ് യുവതി 51 കാരനായ എസ്ഐയെ സമീപിച്ചത്. രണ്ടാം തീയതി മുതല്‍ നാലുവരെ യുവതിയെ എസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവാഹമോചന പരാതി നല്‍കാനാണ് യുവതിയെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ എസ്ഐ ഭരത് സിംഗിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആള്‍വാര്‍ എസ്പി തേജ്വസിനി ഗൗതം വ്യക്തമാക്കി.