ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം
Posted onAuthorMalayaleesComments Off on ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.
ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്താൻ തൂത്തുവാരി. 2003 നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്. രണ്ടാം ഇന്നിങ്സിൽ അറുപത് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഹസൻ അലിയുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായത്.370 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്കരവും റ്റെമ്പ ബാവുമായുമാണ് ചെറിയ ചെറുത്തുനിൽപ്പെങ്കിലും നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു ശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. പരമ്പര വിജയത്തോടെ പാകിസ്താൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
six,six,six,six,0,six കളിയുടെ ഗതിമാറ്റിയ 18ാം ഓവറില്‍ രാജസ്ഥാന് താരം രാഹുല്‍ തിവാത്തിയ ബോള്‍ നിലം കാണാതെ പറത്തി. കിങ്സ് ഇലവന് പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ (223) പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സരം പിടിച്ചെടുത്തു. രാജസ്ഥാന് നാല് വിക്കറ്റിനാണ് ജയിച്ചത്. വാശിയും ആകാംക്ഷയും അലതല്ലിയ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കേവലം 42 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സാണ്. ഏഴ് സിക്സും നാല് ഫോറും സഞ്ജുന്റെ ബാറ്റില്‍ […]
ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത്. ആറ്റികുറുക്കിയെടുത്ത പേരുകൾക്കൊടുവിൽ സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ, മികച്ചതെങ്കിലും ചില പ്രധാനപ്പെട്ട പേരുകൾ വിട്ടു കളഞ്ഞതിനെ ചൊല്ലി ആരാധകരിലും കളി നിരീക്ഷകർക്കിടയിലും വാദപ്രതിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള വിരാട് കോഹ്ലി നയിക്കുന്ന ടീം എന്നുള്ളത് തന്നെയാണ് ടീമിന്റെ ഹെെലേറ്റ്. എന്നാൽ ടീമിൽ നിന്നും റിഷഭ് പന്തിനേയും അമ്പാട്ടി റായിഡുവിനേയും മാറ്റി നിർത്തിയത് ചിലരിൽ മുറമുറുപ്പുളവാക്കിയിരിക്കുകയാണ്. […]
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല കാലം അവസാനിക്കുകയാണെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. തോൽവിക്ക് പിന്നാലെ, പരിശീലകൻ ക്വിക്കെ സെറ്റിയൻ ബലിയാടാവും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സെറ്റിയനു പകരക്കാരായി മൂന്ന് പേരെയാണ് ക്ലബ് പരിഗണിക്കുന്നത്. ഹോളണ്ട് പരിശീലകൻ റൊണാള്‍ഡ് […]