സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. “കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവർ ഒരു കാര്യം മറക്കുന്നു. നിങ്ങൾ കൂടുതൽ അടിച്ചമർത്തും തോറും നിങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുകയേ ഉള്ളൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു