തന്റെ സ്ഥാനാര്‍ഥിത്വത്തിലെ പ്രചാരണം അവസാനിപ്പിക്കണം, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മന്‍ചാണ്ടി. തന്റെ സ്ഥാനാര്‍ഥിത്വത്തിലെ പ്രചാരണം അവസാനിപ്പിക്കണം, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേല്‍ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
എ ഗ്രൂപ്പില്‍ നിന്നടക്കം ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചു. ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അതേസമയം അദ്ദേഹത്തിന് വീണ്ടും ബി.ജെ.പി അവസരം നല്‍കിയേക്കില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.