ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശൂരില്‍. ഇതുവരെ രോഗം കവർന്നത് ഒന്നര ലക്ഷം ജീവനുകള്‍. വൈറസിനെതിരെ വാക്സിനുമായി പോരാട്ടം തുടരുന്നു
അങ്ങനെ സമസ്ത മേഖലകളെയും കോവിഡ് ബാധിച്ചു. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം മാര്‍ച്ച് 28നാണ്.
അതിന് ശേഷം നിരവധി പേരുടെ ജീവന്‍ കോവിഡ് മൂലം നഷ്ടമായി. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ രോഗികള്‍ വര്‍ധിക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക. ഒരു വര്‍ഷം പിന്നിടുമ്പോള്‍ വാക്സിന്‍ ആരോഗ്യപ്രവര്‍ത്തരിലേക്കെത്തി എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം. വാക്സിനെത്തിയെങ്കിലും സ്വയം നിയന്ത്രണം നാം തുടരണം.. അലസത അപകടം വരുത്തുമെന്നതിനാല്‍ ജാഗ്രത കൈമോശം വരരുത്..