India

ട്രാക്ടർ റാലിയിലെ സംഘർഷം; അക്രമം ഒന്നിനും പരിഹാരമല്ലെന്നു രാഹുൽ ഗാന്ധി

അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനേൽക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനുകൂടി ഏൽക്കുന്ന പരിക്കാണ്. രാജ്യത്തെ ജനങ്ങളുടെ ഹിതം പരിഗണിച്ച് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക” – അദ്ദേഹം എഴുതി.

കർഷക മാർച്ചിലുണ്ടായ സംഘർഷത്തെ അപലപിച്ചു കിഴക്കേ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഗൗതം ഗംഭീറും രംഗത്തു വന്നു. അക്രമവും വിധ്വംസ പ്രവൃത്തികളും ഒന്നിനും പരിഹാരമല്ലെന്നു അദ്ദേഹം പറഞ്ഞു.