India

കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി; കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി. നിയമം പൂർണമായും പിന്‍വലിക്കണമെന്ന് സമരക്കാർ ആവർത്തിച്ചു. ഒന്നര വർഷം നിയമം മരവിപ്പാക്കാമെന്ന തിനപ്പുറം ഒരു സമവായത്തിനും തയ്യാറാല്ലെന്നാണ് കേന്ദ്രമന്ത്രിമാർ അറിയിച്ചത്.

ഒരു തരത്തിലുള്ള സമവായത്തിലേക്കും കര്‍ഷകര്‍ എത്തിയില്ലെങ്കില്‍ ചര്‍ച്ച വേണ്ടതില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതുതന്നെ. ഏകദേശം അര മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച നടന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ശേഷമാണ് ചര്‍ച്ച പരാജയപ്പെട്ടത്.