ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിലാണ്.
ഈ മാസം ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.