Kerala

സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സഹായം വേണ്ടത്ര ലഭിക്കുന്നില്ല; ഗവര്‍ണര്‍

സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തിയത് ദുരിതം കൂട്ടി. കോവിഡിനിടയിലും തദ്ദേശ തെരെഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തി. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. ശിശുമരണനിരക്ക് കുറക്കാൻ കേരളത്തിനായിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

സർക്കാരിന്‍റെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരം ലഭിച്ചു. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. കുടുംബശ്രീ 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ക്ഷേമ പെൻഷനുകൾ കൂട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.