ഇന്ത്യയിൽനിന്നും യു.കെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.
ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങൾ വീതമായിരിക്കും സർവീസ് നടത്തുക. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും സർവീസ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 22 മുതൽ ഡിസംബര്‍ 31 വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് ജനുവരി എട്ട് വരെ നീട്ടുകയായിരുന്നു.