ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പഞ്ചായത്തായ ഏലംകുളത്തു ഭരണം പിടിച്ച് യു.ഡി.എഫ്. 40 വർഷത്തിനു ശേഷമാണ് ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണു കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്.
ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ വീതമാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്.
വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.