Cricket Sports

ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മികച്ച തു​ട​ക്കം

ആ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മികച്ച തു​ട​ക്കം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആസ്ട്രേ​ലി​യ​ക്ക് 65 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ​

ഓ​പ്പ​ണ​ർ ജോ ​ബേ​ൺ​സി​നെ പൂ​ജ്യ​ത്തി​ന് മ​ട​ക്കി ബും​മ്ര​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. മാ​ത്യു വേ​ഡി​നെ​യും (30) സ്റ്റീ​വ​ൻ സ്മി​ത്തി​നെ​യും (0) പു​റ​ത്താ​ക്കി അ​ശ്വി​ൻ ഇ​ന്ത്യ​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. മ​ർ​ന​സ് ല​ബു​ഷെ​യ്നും (26) ട്രാ​വി​സ് ഹെ​ഡു​മാ​ണ് (30) ക്രീ​സി​ൽ.

നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് അ​ജി​ങ്ക്യ രാ​ഹ​നെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. അ​ഡ്‌​ലെ​യ്ഡ് ഡേ-​നൈ​റ്റ് ടെ​സ്റ്റി​ല്‍ നിന്ന് ഇ​ന്ത്യ വ​ലി​യ മാ​റ്റ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​റ​ങ്ങി​യ​ത്. ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ, ​വി​ക്ക​റ്റ്കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. പ​ക​രം ശു​ഭ്മാ​ന്‍ ഗി​ല്‍, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം​നേ​ടി.