Kerala

മുഖ്യമന്ത്രി ഒളിച്ചോടിയത് പരാജയം ഉറപ്പായതിനാല്‍: രമേശ് ചെന്നിത്തല

സ്വർണക്കടത്തിലെ ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പെന്നും ചെന്നിത്തല അവകാശപ്പെട്ടു.

യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കൊടുക്കില്ലെന്ന് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനം വിധിയെഴുതും. യുഡിഎഫിലാണ് അവരുടെ പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.