India Kerala

നിഷ്‍കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ച ഐ.എ.എസുകാരനെ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് സന്തോഷമില്ലാത്തത്

അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്…

കേരളത്തിന്‍റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിന്‍റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തതെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.