യുവനടന് പൃഥ്വിരാജ് സുകുമാരന്‍ കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിയെ കൂടാതെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവാണ്.
സംവിധായകനും നായകനും കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.
ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. എല്ലാ വിധ കോവിഡ് പ്രോട്ടോക്കോളോടും സുരക്ഷാ സംവിധാനങ്ങളോടുമാണ് ചിത്രീകരണം തുടങ്ങിയതെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവായെന്നും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താന്‍ ഐസലോഷനില്‍ പോവുകയാണെന്നും രോഗരക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും പൃഥ്വി കുറിച്ചു. താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും പൃഥ്വി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന.