ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലാണ് അദ്ദേഹം. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.