Kerala

കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ

എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്

കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാന്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. ‘ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരിക്കുന്നു,അത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു, വന്‍ റാക്കറ്റില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വലിയ സ്വാധീനമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു; മുരളീധരനെ കുറിച്ച് ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് പറയുന്നത്’; റഹീം ചോദിച്ചു.

എന്തുകൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നത്. എന്തുകൊണ്ടാണ് ഫൈസല്‍ ഫരീദിനെ കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുന്‍കയ്യെടുക്കാത്തത്. എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്. അനില്‍ നമ്പ്യാരെ കൊണ്ട് കോണ്‍സുലേറ്റ് ജനറലിന് അതു സംബന്ധിച്ച് വ്യാജ രേഖ ഉണ്ടാക്കാന്‍ നേതൃത്വവും കൊടുത്തു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വര്‍ണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബി.ജെ.പിയുമാണ് എന്നുള്ളതിന്റെ ലക്ഷണമൊത്ത ഉദാഹരണമാ ണിത്. വി.മുരളീധരന്റെ രാജിക്കാര്യത്തില്‍ എന്തുകൊണ്ട് യുഡിഎഫ് മൗനം പാലിക്കുന്നു. പ്രധാന പ്രതികള്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം കിട്ടുന്നു. കേന്ദ്രത്തിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ എങ്ങനെ ജാമ്യം കിട്ടുമെന്ന് റഹീം ചോദിച്ചു. അന്വേഷണത്തെ ആദ്യം മുതല്‍ അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുകയാണ്. ഒരു നിമിഷം പോലും വൈകാതെ മുരളീധരന്‍ രാജിവെക്കണമെന്നും റഹീം വ്യക്തമാക്കി

തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിൽ അന്വേഷണം നേരായ വഴിക്ക്​ പോകണമെന്ന്​ കുഞ്ഞാലിക്കുട്ടിക്ക്​ താൽപ്പര്യമില്ല. തന്റെയും പാർട്ടിയുടെയും സാമ്പത്തിക സ്രോതസ്സിലേക്ക്​ അന്വേഷണം പോകുമെന്ന ആശങ്കയുണ്ട്​ അദ്ദേഹത്തിന്​. ഈ ആശങ്കയുടെ അടിസ്​ഥാനത്തിലാണ്​ കേരളത്തിൽ സമരനാടകങ്ങൾ നടക്കുന്നത്​. കേരളത്തി​െൻറ സമരചരിത്രങ്ങൾക്ക്​ അപമനമാകുന്ന വിധം മഷിക്കുപ്പി സമരമാണ്​ അരങ്ങേറുന്നത്​. ആർ.എസ്​.എസ്​ ആസൂത്രണം ചെയ്​ത അക്രമമാണ്​ കോൺഗ്രസും ലീഗും പ്രാവർത്തികമാക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.