Entertainment

‘ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ്’: സലിം കുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ സലിം കുമാര്‍. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് 24 വയസ്സായെന്നാണ് സലിം കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ തന്നെ പിടിച്ചു നിർത്തിയതും ഭാര്യയാണെന്ന് സലിം കുമാര്‍ വിശദീകരിച്ചു. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങൾ ഒന്നുമില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും സലിം കുമാര്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

“കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും” എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാര്‍ത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ

നിങ്ങളുടെ

സ്വന്തം

സലിംകുമാർ

https://www.facebook.com/v8.0/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df32ef324105ad78%26domain%3Dwww.mediaonetv.in%26origin%3Dhttps%253A%252F%252Fwww.mediaonetv.in%252Ff34b59782762214%26relation%3Dparent.parent&container_width=711&href=https%3A%2F%2Fwww.facebook.com%2FSalimKumarOfficialPage%2Fposts%2F2941835582588028&locale=en_US&sdk=joey&width=552