ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട്
മോദി നിർമിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെ എണ്ണം പറഞ്ഞായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്.
- ചരിത്രത്തില്‍ ആദ്യമായി ജി.ഡി.പി വളർച്ച നെഗറ്റീവ് 23.9 ശതമാനം
- നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
- പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം
- സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി കുടിശിക നല്‍കുന്നില്ല
- ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധന
- അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം
India is reeling under Modi-made disasters:
— Rahul Gandhi (@RahulGandhi) September 2, 2020
1. Historic GDP reduction -23.9%
2. Highest Unemployment in 45 yrs
3. 12 Crs job loss
4. Centre not paying States their GST dues
5. Globally highest COVID-19 daily cases and deaths
6. External aggression at our borders
ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കൂടാതെ, ലഡാക്ക് അതിർത്തിയിൽ ചൈന കടന്നുകയറാൻ വീണ്ടും ശ്രമം നടത്തിയതും രാഹുലിന്റെ പ്രതികരണത്തിന് കാരണമാണ്.