കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 7 പേര് മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി .വിജയകുമാര്‍ 55 വയസ്സ്, കോട്ടയം വടവാതൂര്‍ സ്വദേശി പി എന്‍ ചന്ദ്രന് 74 വയസ്സ്, കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ 82 വയസ്സ്, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന് 69 വയസ്സ്,മലപ്പുറം കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്ദീൻ, ആലപ്പുഴ അരൂര്‍ സ്വദേശി തങ്കമ്മ, എറണാകുളം സൗത്ത് അടുവാശ്ശേരി സ്വദേശി അഹമ്മദുണ്ണി എന്നിവരാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പുരുഷോത്തമന്റെ മരണം സംഭവിച്ചത്. മുഹമ്മദ് ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹം, ശ്വാസകോശസമ്പന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കോട്ടയത്ത് മരിച്ച ചന്ദ്രന് ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. അടിയന്തിരാവസ്ഥയില്‍ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.