രണ്ട് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെ.എസ്.ഇ 6. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 205 പേരാണ് ഇന്ന് തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ചതായിട്ടുള്ളത്.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 205
എറണാകുളം 106
മലപ്പുറം 85
കാസർകോട് 66
കോട്ടയം 35
കൊല്ലം 57
തൃശൂര്‍ 85
കോഴിക്കോട് 33
ഇടുക്കി 26
ആലപ്പുഴ 101
പാലക്കാട് 59
പത്തനംതിട്ട 36
വയനാട് 31
കണ്ണൂര്‍ 37
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 253
എറണാകുളം 38
മലപ്പുറം 38
കാസർകോട് 50
കോട്ടയം 55
കൊല്ലം 40
തൃശൂര്‍ 52
കോഴിക്കോട് 26
ഇടുക്കി 54
ആലപ്പുഴ 50
പാലക്കാട് 67
പത്തനംതിട്ട 59
വയനാട് 8
കണ്ണൂര്‍ 25