ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഈ സത്യം മറച്ചുവച്ച് കൈയേറ്റത്തെ പ്രത്സാഹിപ്പിക്കുന്നത് ദേശവിരുദ്ധമാണെന്ന് രാഹുൽ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയം രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് ദേശസ്നേഹമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ തകരുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.
The Chinese have occupied Indian land.
— Rahul Gandhi (@RahulGandhi) July 27, 2020
Hiding the truth and allowing them to take it is anti-national.
Bringing it to people’s attention is patriotic. pic.twitter.com/H37UZaFk1x
ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്നേഹികളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടി വന്നേക്കാം, പക്ഷെ താന്‍ ഇക്കാര്യത്തില്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.