കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിൽ 50 പേരും വീട്ടിൽ ഇരുന്നു ജോലി ചെയ്താൽ മതിയെന്ന് പേഴ്സണൽ മന്ത്രാലയം നിർദേശിച്ചു. പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട് കൂടുതൽ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബി, സി ജീവനക്കാരിൽ അമ്പതു ശതമാനം പേര് മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തെതന്നെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ കൊറോണയുടെ സമൂഹവ്യാപനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് നിലപാടിലാണ് ഐ.സി.എം.ആർ.