കണ്ണൂര്‍ രയരോത്ത് കടന്നലിന്റെ കുത്തേറ്റ് റിട്ടയേഡ് അധ്യാപകന് മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് മാത്യുവിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related News
സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദസംഘത്തെ രൂപീകരിച്ചു: എന്‍ഐഎ
എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘത്തെ രൂപീകരിച്ചെന്ന് എന്‍ഐഎ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘത്തിൽ അംഗങ്ങളാകാൻ 2019 ജൂൺ മുതൽ പ്രതികൾ അറിഞ്ഞുകൊണ്ട് ഗൂഢാലോചന നടത്തി. 2019 നും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്താൻ സൗകര്യമൊരുക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്ക് നഷ്ടം വരുത്തി പണം സമ്പാദിക്കാനുള്ള […]
ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ്; സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി
കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്. സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുൺ […]
‘140 മണ്ഡലങ്ങളിലും വിജയരാഘവനെ എൽ.ഡി.എഫ് പ്രചാരണത്തിന് അയക്കണം’; കെ. മുരളീധരൻ എംപി
140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ് നടപ്പാക്കിയതെന്നും കെ മുരളീധരന് പറഞ്ഞു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന് എം.പി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ ന്യൂനപക്ഷം വർഗീയമാണ് എന്ന് പറയുന്നു. […]