കോടതി നിർദേശിച്ച അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചിരുന്നു.
അയോധ്യയിൽ മസ്ജിദ് നിർമാണത്തിനായി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോർഡ്. കോടതി നിർദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോർഡ് അംഗങ്ങൾ അറിയിച്ചു. നേരത്തെ, കോടതി നിർദേശിച്ച അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചിരുന്നു. അയോധ്യ കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബർ 17നു ചേർന്ന മുസ്ലീം വ്യക്തി നിയമ ബോർഡ് യോഗത്തിലായിരുന്നു ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്.