India Kerala

കൂടത്തായി കൂട്ടക്കൊലപാതകം; അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.

വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മ്യഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ഈ കേസില്‍ ജോളി മാത്രമാണ് പ്രതി. പൊന്നാമ്മറ്റം കുടുംബത്തിലെ ആദ്യ കൊലപാതകമായിരുന്നു അന്നമ്മയുടേത്.