Entertainment

‘ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഹരീഷ് പേരടിയും. ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വിജയ്‍യുടെ കൂടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി സിനിമാതാരങ്ങളടക്കമുള്ള ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുന്നുണ്ട്.