നടി ഭാനുപ്രിയയുടെ ചെന്നൈ ടി. നഗറിലുള്ള റെയ്ഡ്.റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി.
പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്താണെന്നും അച്യുത റാവോ പറയുന്നു. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞു. ഇതിന് മുൻപ് 14 വയസുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.