ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ കിവീസ് സന്ദര്‍ശകരെ ബാറ്റിംങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഹാമില്‍ട്ടണിലേത്.
ഏകദിനത്തില്‍ അരങ്ങേറുന്ന പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായി ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. കെ എല്‍ രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ന്യൂസിലന്റ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇല്ല. ടോം ബ്ലണ്ടലാണ് പകരക്കാരനായി എത്തുന്നത്.