കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആശുപത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോണിയയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കുമെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച പാർലമെന്റിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.