മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കന്റോണ്‍മെന്റ് സ്റ്റേഷനാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. സെന്‍കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചോദ്യംചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയത്. സെന്‍കുമാറിന്റെ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ചുപുറത്താക്കാനും നോക്കി.
സെന്‍കുമാറിനെ ഡി.ജി.പി ആക്കിയത് ജീവിതത്തില്‍ ചെയ്ത വലിയ അബദ്ധമായിപ്പോയെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെ കുറിച്ചായിരുന്നു ചോദ്യം. ചോദ്യം കേട്ട് രോഷാകുലനായ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ, എന്നെല്ലാമായിരുന്നു സെന്‍കുമാറിന്റെ ചോദ്യങ്ങള്‍. സെന്‍കുമാറിന്റെ കൂടെവന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.