Cricket Sports

ആദ്യ ടി20: ഇന്ത്യക്ക് ബൗളിംങ്

ന്യൂസിലന്റിനെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംങ് തെരഞ്ഞെടുത്തു. കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ റിഷഭ് പന്ത് ആദ്യടി20യില്‍ നിന്നും പുറത്തായി. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.

രണ്ട് സ്പിന്നര്‍മാരും നാല് പേസര്‍മാരുമായാണ് ഇന്ത്യ കിവീസിനെതിരെ ഇറങ്ങുന്നത്. ചാഹലും ജഡേജയും സ്പിന്നര്‍മാരായി ടീമിലിടം നേടിയപ്പോള്‍ ബുറയും ഷമിയും ശാര്‍ദൂലും ദുബെയുമാണ് പേസര്‍മാര്‍.

ന്യൂസിലന്റ് പേസ്ബൗളര്‍ ഹാമിഷ് ബെന്നറ്റ് ഇന്ത്യക്കെതിരെ ആദ്യ ടി20 കളിക്കും. ടിം സൗത്തി നയിക്കുന്ന പേസ് ബൗളിംങാണ് കിവീസിനുള്ളത്. റിസ്റ്റ് സ്പിന്നര്‍ ഇഷ് സോധിയും ഫിംഗര്‍സ്പിന്നര്‍ മിച്ചല്‍ സാറ്റ്‌നറും ടീമിലിടം നേടി.