രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ മോചനം സംബന്ധിച്ച് 2 ആഴ്ചക്കകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. ഇതുവരെയുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
കേസ് 2 ആഴ്ച്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ എം.ഡി.എം.എ (മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി) ഒന്നും ചെയ്യുന്നില്ലെന്നും, ഇനി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും കോടതി വിമർശിച്ചു.