ഏറെ കാലത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോട്ടിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ താരം സാനിയ മിര്‍സ. ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ സാനിയ-നദിയ കിച്ചനോക് സഖ്യം കിരീടം സ്വന്തമാക്കി.
ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി-പെങ് ഷുവായി സഖ്യത്തെ തോല്പിച്ചാണ് ഇന്ത്യ-ഉക്രൈന് ജോഡി കിരീടം നേടിയത്. <br/>
അമ്മയായശേഷം കഠിനമായ പരിശീലനത്തിലൂടെ താരം കോര്‍ട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചൈന ഓപ്പണില്‍ 2017 ഒക്ടോബറില്‍ കളിച്ച താരം കഴിഞ്ഞ ഒക്ടോബറിലാണ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത് വിജയക്കുതിപ്പ് നടത്തിയ സാനിയ ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 38ാം സ്ഥാനത്താണ്.