കെപിസിസി പുനസംഘടനയില്‍ തീരുമാനമായില്ല. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
തുടര്‍ന്ന് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്നും തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ചാണ് നിയമിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.