വിജയ്യും വിജയ്സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ രണ്ടാം ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൈതി സിനിമയുടെ സംവിധായകന് ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍
Related News
‘ദർശന’യ്ക്ക് ശേഷം ഹൃദയത്തിലെ വൈകാരിക രംഗം പുറത്ത്
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ദർശനയെ ഏറ്റെടുത്ത ആരാധകർക്കർക്കായി ഹൃദയം സിനിമയിലെ മറ്റൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദർശനയും പ്രണവ് മോഹൻലാലും റെയിൽവേസ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് പുറത്തുവന്നത്. ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വച്ചുള്ള വൈകാരിക രംഗമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ […]
2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്; ‘ഹഖ് സേ ഇന്ത്യ’ അണിയറയിൽ ഒരുങ്ങുന്നു
2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവച്ചു. ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്സ് നെറ്റ്വർക്ക് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുക. കബൂൽ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. സലിം-സുലൈമാൻ സഖ്യം […]
‘എഡിറ്റിംഗ് എന്നെയും മാതാവിനേയും കാണിക്കണം’; ഷെയ്ന് നിഗമിന്റെ വിലക്കിന് കാരണമായ കത്ത് പുറത്ത്
യുവനടന് ഷെയ്ന് നിഗത്തിനെ വിലക്കിയ സിനിമാ സംഘടനകളുടെ തീരുമാനത്തിന് കാരണമായ കത്ത് പുറത്ത്. നടന് ഷെയ്ന് നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനേയും കാണിക്കണമെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഷെയ്ന് കത്തയച്ചിരിക്കുന്നത്. സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ പ്രവര്‍ത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകള്‍ വിലക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും […]