വിളക്കുവയ്ക്കാന്‍ തിരിഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്ബത് മാസം പ്രായമായ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍ ശിവാംഗിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടിരുന്നില്ല. ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.
അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്ന മുഹമ്മ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സഹോദരി: ശിഖന്യ